എനിയ്ക്ക് ജന്മദിന സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം: ആഗ്രഹം പങ്കുവച്ച് പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:38 IST)
ഡൽഹി: ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70 ജൻമദിനം. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖർ നരേന്ദ്ര മോദിയ്ക്ക് ജൻമദിന ആശംസകൾ നേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും മോദിയ്ക്ക് ആശംസകൾ നേർന്നിരുന്നു. എന്നാൽ ജന്മദിനത്തിൽ തനിക്ക് എന്താണ് സമ്മാനമായി വേണ്ടത് എന്നതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നരേന്ദ്ര മോദി.

വലുതായി ഒന്നും വേണ്ട, എല്ലാവരും കൊവിഡ് മാന‌ദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മതി എന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം. ' എന്താണ് ജന്മദിനത്തിന് സമ്മാനമായി വേണ്ടത് എന്ന് പലരും എന്നോട് ചോദിയ്ക്കുന്നതുകൊണ്ട്. എനിയ്ക്ക് ഇപ്പോൾ വേണ്ടത് ഇത്രമാത്രമാണ്. മാസ്കുകൾ കൃത്യമായി ധരിയ്ക്കുക, സാമുഹിക അകലം പാലിയ്ക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. പ്രതിരോധ ശേഷി വർധിപ്പിയ്ക്ക, നമുക്കൊരുമിച്ച് ലോകം ആരോഗ്യപുർണമാക്കാം' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :