ഫിറ്റ്‌നസില്ല, നായകനാകുന്നത് 34ആം വയസിൽ: മൂന്ന് ഫോർമാറ്റിലും നായകനായി തിളങ്ങാൻ രോഹിത്തിനാകു‌മോ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (19:05 IST)
വിൻഡീസിനെതിരെ വൻ വിജയം നേടിയതിന് പിന്നാലെ രോഹിത് ശർമയെ മൂന്ന് ഫോർമാറ്റിലും നായകനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ ‌താരം ദിനേശ് കാർത്തിക്. താരത്തിന്റെ നായക‌മികവിൽ സംശയമില്ലെങ്കിലും രോഹിത്തിന്റെ ഫി‌റ്റ്‌നസിൽ ആശങ്കയുണ്ടെന്നാണ് താരം പറയുന്നത്.

34 വയസ്സ് പ്രായമുള്ള രോഹിത് ശര്‍മ്മയെ ടീം ഇന്ത്യയുടെ ഉടനീളമുള്ള കളികൾക്ക് ലഭിക്കു‌മോ എന്ന ആശങ്കയാണ് ദിനേശ് കാർത്തിക് പങ്കുവെയ്ക്കുന്നത്. സാങ്കേതികമായി ഏറെ മികവുള്ളയാളാണ് രോഹിത് ശര്‍മ്മ എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമോ എന്നത് സംശയമുള്ള കാര്യമാണ്.

നിരന്തരം പരിക്കുകൾ അലട്ടുന്ന രോഹിത്തിനെ മൂന്ന് ഫോർമാറ്റിലും നായകനാക്കുന്നത് ടീമിനെ ബാധിക്കുമെന്നും ദിനേശ് കാർത്തിക് പറയുന്നു.
അതേസമയം ക്യാപ്‌റ്റനെന്ന നിലയിൽ താരത്തിന് നൂറിൽ നൂറ് മാർക്കാണ് ദിനേശ് കാർത്തിക് നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :