പരിക്ക്: ദീപക് ചഹറിന് ലങ്കക്കെതിരായ പരമ്പര നഷ്ടമായേക്കും, ഐപിഎല്ലും സംശയത്തിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (17:10 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ് ഓവർ പൂർത്തിയാക്കാനാവാതിരുന്ന ദീപക് ചഹറിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലാണ്.

വിൻഡീസിനെതിരെ മൂന്നാം മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാനാവാതെ താരം കളം വിടുകയായിരുന്നു. മത്സരത്തിൽ 2 വിക്കറ്റുകൾ താരം സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് താരത്തിന് 6 ആഴ്‌ച്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ആദ്യഘട്ടത്തിലെ ചില മത്സരങ്ങൾ താരത്തിന് നഷ്‌ടമാവും.

ഐപിഎല്ലിൽ 14 കൊടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. താരത്തിന്റെ പരിക്ക് ഐപിഎല്ലിൽ ചെന്നൈയുടെ സാധ്യതകളെ ഗുരുതരമായി ബാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :