1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dinesh karthik open up on worldcup

ടി20 ലോകകപ്പിൽ നീലക്കുപ്പായത്തിൽ കളിക്കണം, ഒടുവിൽ ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്

ലോകകപ്പ്
ട്വെന്റി ട്വെന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നുവെന്ന് ആർസി‌ബിയുടെ സൂപ്പർ ഫിനിഷിങ് താരം ദിനേശ് കാർത്തിക്. നിലവിൽ മികച്ച ഫോമിലുള്ള താരം ഇന്ത്യൻ ടീമിലെത്തുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.
 
ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിന് പിന്നാലെയാണ് ദിനേശ് കാർത്തിക് തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞത്. 'ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ഇ‌ന്ത്യൻ ടീമിന്റെ ഭാഗമാവണം. കഴിഞ്ഞ ലോകകപ്പിൽ കളിക്കാനാവാത്തതിൽ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി.
അടുത്ത ലേഖനം
ബട്ട്‌ലറിന്റെ സെഞ്ചുറിയ്ക്കിടയിൽ സഞ്ജുവിന്റെ ഇന്നിങ്സ് മുക്കരുത്, അമൂല്യമാണ് ആ പ്രകടനം