വസ്തുതകൾ മറച്ച് വെച്ചിട്ട് കാര്യമില്ല, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്കെതിരെ ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (15:49 IST)
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച് പരമ്പര നിലനിർത്തിയെങ്കിലും മൂന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇൻഡോർ പിച്ചിനെ പറ്റി പലരും പരാതി ഉന്നയിക്കുന്നതിനിടെ മത്സരത്തിലെ ഇന്ത്യൻ ബാറ്റിംഗിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്.

ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കാനായെങ്കിലും അതിലെല്ലാം ഇന്ത്യൻ ടോപ് ഓർഡറിൻ്റെ സംഭാവന വളരെ ചെറുതായിരുന്നുവെന്ന് ദിനേശ് കാർത്തിക് പറയുന്നു. ആദ്യ 2 ടെസ്റ്റിലും വാലറ്റക്കാരുടെ മികവിലാണ് ഇന്ത്യ കര കയറിയത്. ഇതിന് മുൻപ് നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് അത്സരങ്ങളിലും സ്പിന്നർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാർ പതറിയിരുന്നു. ടീം വിജയിക്കുമ്പോൾ ഇതെല്ലാം തന്നെ ആരും ശ്രദ്ധിക്കില്ല എന്നാൽ തോൽക്കുമ്പോൾ ഇതെല്ലാം ശക്തമായി തിരിച്ചടിക്കും. കഴിഞ്ഞ കുറച്ചധികം കാലമായി ഇന്ത്യൻ മികവിലേക്ക് ഉയർന്നിട്ടില്ല. ദിനേശ് കാർത്തിക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :