Digvesh Rathi: 'ഒരു ലോഡ് നോട്ട്ബുക്ക് വേണ്ടിവരുമല്ലോ'; തുടര്‍ച്ചയായി അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി (വീഡിയോ)

പ്രാദേശിക ട്വന്റി 20 ലീഗില്‍ ഒരു ഓവറിലെ ആദ്യ അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇത്തവണ രതി വാര്‍ത്തകളില്‍ നിറയുന്നത്

Digvesh rathi, Digvesh Rathi Five Wicket Video, Digvesh Rathi Five Wickets in Five Balls, Digvesh Rathi Notebook celebration, ദിഗ്വേഷ് രതി, ദിഗ്വേഷ് രതി അഞ്ച് വിക്കറ്റ്, ദിഗ്വേഷ് രതിക്ക് അഞ്ച് ബോളില്‍ അഞ്ച് വിക്കറ്റ്, ദിഗ്വേഷ് രതി നോട്ട്ബുക്ക് സെലിബ്
രേണുക വേണു| Last Modified ബുധന്‍, 18 ജൂണ്‍ 2025 (13:17 IST)
Digvesh rathi

Digvesh Rathi: വിക്കറ്റെടുത്ത ശേഷമുള്ള നോട്ട്ബുക്ക് സെലിബ്രേഷനിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ദിഗ്വേഷ് രതി. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ച ദിഗ്വേഷ് 13 മത്സരങ്ങളില്‍ നിന്ന് 8.25 ഇക്കോണമിയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രാദേശിക ട്വന്റി 20 ലീഗില്‍ ഒരു ഓവറിലെ ആദ്യ അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇത്തവണ രതി വാര്‍ത്തകളില്‍ നിറയുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജിവ് ഗോയങ്ക ദിഗ്വേഷ് രതിയുടെ പ്രകടനത്തെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പ്രാദേശിക ട്വന്റി 20 മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ദിഗ്വേഷിന്റെ തകര്‍പ്പന്‍ പ്രകടനം. 15-ാം ഓവര്‍ എറിയാനെത്തിയ ദിഗ്വേഷ് തുടര്‍ച്ചയായ അഞ്ച് പന്തുകളിലും വിക്കറ്റെടുത്തു. 151-5 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ടീം ദിഗ്വേഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ 151 നു ഓള്‍ഔട്ട് ആയി. മത്സരത്തില്‍ ദിഗ്വേഷിന്റെ ടീം ജയിക്കുകയും ചെയ്തു. നാല് ബാറ്റര്‍മാരെ ബൗള്‍ഡ് ആക്കുകയും ഒരാളെ എല്‍ബിഡബ്‌ള്യുവില്‍ കുരുക്കുകയുമായിരുന്നു ദിഗ്വേഷ്.
വിക്കറ്റിനു ശേഷമുള്ള നോട്ട്ബുക്ക് സെലിബ്രേഷനെ തുടര്‍ന്ന് ഈ ഐപിഎല്‍ സീസണില്‍ ബിസിസിഐ ഒരു മത്സരത്തില്‍ വിലക്കിയ താരമാണ് ദിഗ്വേഷ് രതി. മൂന്ന് തവണയാണ് രതി ഈ സീസണില്‍ ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :