റാഞ്ചി|
aparna shaji|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (08:48 IST)
ബാറ്റ്സ്മാനെ മിന്നൽവേഗത്തിൽ പുറത്താക്കുന്ന ധോണിയെ നമ്മൾ കണ്ടിട്ടുണ്ട്. സ്റ്റംപിങ്ങ് എന്ന് പറഞ്ഞാൽ ഇതാണെന്ന് പലപ്രാവശ്യം കാണികൾക്ക് തോന്നിയിട്ടുണ്ടാകും. അത്രക്ക് പെർഫെക്ഷനായിരിക്കും ആ പ്രകടനം. അത്തരത്തിലുള്ള അസാമാന്യ പ്രകടനത്തിനാണ് റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്.
ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറിനെയാണ് ഇത്തവണ ധോണി പുറത്താക്കിയത്. കണ്ണുകെട്ടി കളി എന്ന് വേണമെങ്കിൽ പറയാം. റണ്ണിനായി ഓടിയ ടെയ്‌ലറെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഈ പ്രകടനം. വിക്കറ്റിന് പിന്നില്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്ന ധോണി പന്ത് കൈയ്യിലെത്തിയ ഉടന്‍ തന്നെ വിക്കറ്റിലേക്കെറിയുന്നു. ടെയ്‌ലര്‍ ക്രീസിലെത്തും മുന്‍പ് തന്നെ വിക്കറ്റ് തെറിച്ചു. മത്സരത്തിൽ വെറും 19 റൺസിന്
ഇന്ത്യ പരാജമറിയുകയായിരുന്നു.