ധോണി ചെന്നൈയ്‌ക്ക് വേണ്ടി രണ്ട് വർഷം കൂടി ഐ‌പിഎൽ കളിച്ചേക്കും- ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (13:42 IST)
ഇന്ത്യൻ സീനിയർ താരം മഹേന്ദ്രസിംഗ് ധോണി കുറഞ്ഞത് 2വർഷമെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

ധോണി ഇപ്പോഴും പരിപൂർണ ആരോഗ്യവാനാണ്, പ്രായം ഒരു സംഖ്യ മാത്രമാണ്. അദ്ദേഹം വരുന്ന സീസണുകളിൽ ചെന്നൈക്ക് വേണ്ടി ഐപിഎല്ലിൽ കളിക്കുമെന്നാണ് കരുതുന്നത്. ഒരു ലീഡർ എന്ന നിലയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് ധോണി ആസ്വദിക്കുന്നുണ്ട്.ഈ വർഷം മാത്രമല്ല അടുത്ത രണ്ട് സീസണുകളിൽ കൂടി ധോണി ചെന്നൈ ജേഴ്‌സിയിൽ കളിക്കും. അതിന് ശേഷം മാത്രമായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യത്തിൽ ധോണി തീരുമാനമെടുക്കുകയെന്നും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :