ആ ബൗളർമാർ എന്റെ ഉറക്കം കെടുത്തി, ഭയപ്പെടുത്തിയ ബൗളർമാരെ പറ്റി ഹിറ്റ്‌മാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 മെയ് 2020 (11:59 IST)
2007ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ താരമാണ് ഇന്ത്യയുടെ ഉപനായകനും ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ. ആരാധകർ ഹിറ്റ്‌മാൻ എന്ന് വിളിക്കുന്ന താരത്തിന്റെ കരിയറിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല.സ്ഥിരതയില്ലായ്മയും ഫോമിലില്ലായ്മയും മൂലം വലഞ്ഞ താരം 2013ൽ മാത്രമാണ് ടീമിന്റെ ഓപ്പണറായി മാറിയത്. അതിന് ശേഷം രോഹിത് തന്റെ പുതിയ ഉയരങ്ങൾ എത്തിപിടിച്ചുവെന്നത് എന്നത് ചരിത്രം.ഇപ്പോളിതാ തന്റെ കരിയറിന്റെ തുടക്കകാലറ്റ്ത് തന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയിരുന്ന ബൗളിംഗ് താരങ്ങൾ ആരൊക്കെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഇന്ത്യൻ പേസ് താരം മുഹമ്മദ് ഷമിയുമായിട്ടുള്ള ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്.മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീയും
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നുമാണ് തന്റെ ഉറക്കം കെടുത്തിയിരുന്ന ബൗളർമാരെന്ന് രോഹിത് പറയുന്നു.

ബ്രെറ്റ് ലീയും ഡെയ്ല്‍ സ്റ്റെയ്‌നും വാഴുന്ന കാലത്താണ് ഞാന്‍ ക്രിക്കറ്റില്‍ എത്തിയത്. വേഗത്തിന്റെ കാര്യത്തിൽ രണ്ട് താരങ്ങളും ഒരേ പോലാണ്. ആദ്യകാലത്ത് ഈ താരങ്ങളുടെ തീ പാറുന്ന പന്തുകൾ കളിക്കാൻ ആത്മവിശ്വാസകുറവുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്കെതിരെ നന്നായി റ്റന്നെ കളിക്കാൻ സാധിച്ചു. സ്റ്റെയ്‌ൻ ഏറ്എ ബുദ്ധിമുട്ടിച്ച ബൗളറാണ്. രോഹിത് പറഞ്ഞു. അതേസമയം ആധുനിക ക്രിക്കറ്റിൽ കഗീസോ റബാഡയാണ് ഏറ്റവും ഇഷ്ടപ്പെട്ട ബൗളറെന്നും രോഹിത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :