നെറ്റ്‌സിൽ ആ ബാറ്റ്സ്മാനെ നേരിടുന്നത് കഠിനം: കുൽദീപ് യാദവിന്റെ വെളിപ്പെടുത്തൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 മെയ് 2020 (15:10 IST)
നെറ്റ്‌സിൽ ഏറ്റവും കഠിനം ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്‌ക്കെതിരെ പന്തെറിയുന്നതാണെന്ന് ഇന്ത്യൻ സ്പിൻ താരം കുൽദീപ് യാദവ്.ഒരു ഓൺലൈൻ മാധ്യമത്തിനോട് സംസാരിക്കവെയാണ് കുൽദീപ് ഇക്കാര്യം പറഞ്ഞത്.

ടെസ്റ്റിൽ സ്പിൻ ബൗളിങ്ങിനെതിരെ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന താരം പൂജാരയാണെന്നാണ് കുൽദീപ് പറയുന്നത്. ഏകദിനത്തിൽ പന്തെറിയാൻ ഏറ്റവും പ്രയാസമേറിയ താരം രോഹിത് ആവുമെന്നും കുൽദീപ് അഭിപ്രായപ്പെടുന്നു.നെറ്റ്‌സിൽ പൂജാരക്കെതിരെ കളിക്കുന്നത് വളരെ ബുദ്ധിമുറ്റേറിയതാണ്. അദ്ദേഹം ഓഫ് സ്പിന്നർമാർക്കെതിരെ മികച്ച രീതിയിലാണ് കളിക്കുന്നത്.കുൽ‌ദീപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :