ലോർഡ്‌സിൽ അരങ്ങേറ്റ ഇന്നിങ്സിൽ സെഞ്ചുറി, കോൺവേ തകർത്ത റെക്കോർഡുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 4 ജൂണ്‍ 2021 (16:16 IST)
ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോർഡ്സിൽ മികച്ച ഒരു പ്രകടനം നടത്തുക എന്നത് എക്കാലത്തും ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വപ്‌നമാണ്. ഇപ്പോഴിതാ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറിയോടെ രാജകീയമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചിരിക്കുകയാണ് കിവീസ് താരം ഡെവോൺ കോൺവേ.

ഇടം കൈയന്‍ ഓപ്പണറായ കോണ്‍വെ ഇരട്ട സെഞ്ച്വറി നേടിയതോടെ പല ലോക റെക്കോഡുകളുമാണ് തകര്‍ത്തത്.ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് കോണ്‍വെ. കൂടാതെ ഇംഗ്ലണ്ടിൽ അരങ്ങേറ്റകാരന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.

ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമാണ് കോൺവേ. ന്യൂസീലന്‍ഡിനുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും. മാത്യു സിന്‍ക്ലയര്‍ ആണ് ആദ്യതാരം. ലോര്‍ഡ്‌സില്‍ ആദ്യ ദിവസം തന്നെ കോണ്‍വെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് കോണ്‍വെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :