ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2019 (17:28 IST)
ട്വന്റി20 യില്‍ മാത്രമേ മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന തന്റെ ധാരണ തിരുത്തിയത് മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗാണെന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. അഡ്‌ലെയ്ഡില്‍ പുറത്താകാതെ 335 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് തന്റെ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു വാർണർ.
‘ഐപിഎല്ലിനിടയില്‍ ഒരിക്കല്‍ വീരു അടുത്തെത്തിയ ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിനക്ക് നന്നായി തിളങ്ങാന്‍ കഴിയുമെന്ന് പറഞ്ഞു. പക്ഷേ അന്ന് സെവാഗിന് വട്ടാണ് എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു താനെന്നും‘ വാര്‍ണര്‍ ഓര്‍ത്തെടുത്തു. അന്ന് സെവാഗ് പറഞ്ഞ വാക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് സ്വന്തമാണ്. ലാറയുടെ ഈ റെക്കോർഡ് തിരുത്താൻ കെൽപ്പുള്ള ഒരാളേയുള്ളുവെന്നും അയാൾ ഇന്ത്യൻ ഹിറ്റ്മാൻ രോഹിത് ശർമയാണെന്നും വാർണർ കൂട്ടിച്ചേർത്തു.