ധോണി വരും, 2 വർഷത്തേക്ക് തീരുമാനമായി; ഇനിയൊരു ചോദ്യമില്ല !

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (14:48 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായൻ എം എസ് ധോണിയുടെ ക്രിക്കറ്റ് ഭാവി ഐപിഎല്ലുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്ന പരിശീലകൻ രവ് ശാസ്ത്രിയുടെ വാക്കുകൾ ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്.
2020ലെയും 2021ലെയും ഐപിഎൽ സീസണുകളിൽ ധോണി കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്ന് താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കില്ലെന്നും സൂചനയുണ്ട്.

2020 ഐപിഎൽ സീസണിൽ ധോണി ചെന്നൈക്കായി കളിക്കുമെന്ന് ഉറപ്പായിരുന്നു. 2021 ഐപിഎല്ലിലും കളിക്കുമെന്ന് താരം ചെന്നൈ ടീം മാനേജ്മെൻറിന് ഉറപ്പ് നൽകിയതായാണ് വിവരം. അതിന്റെ ഭാഗമായി 2021 ഐപിഎൽ ലേലത്തിന് മുമ്പായി തന്നെ റിലീസ് ചെയ്യാൻ ധോണി ചെന്നൈ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പിന്നീട് ഐപിഎൽ ലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡിലൂടെ ചെന്നൈയിൽ തന്നെ ധോണി തിരിച്ചെത്തും. ഫ്രാഞ്ചൈസിക്ക് സാമ്പത്തികമായി നഷ്ടം ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഏതായാലും ടി20 ഫോർമാറ്റിൽ ധോണിയെ ഇനിയും രണ്ട് വർഷത്തോളം കളിക്കളത്തിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐപിഎല്ലിൽ നിന്ന് താരത്തിന്റെ വിരമിക്കൽ പെട്ടന്നൊന്നും തന്നെ ഉണ്ടാവില്ല. ധോണിയെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ സി എസ് കെയ്ക്കും കഴിയുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :