'ടെസ്റ്റ് തനിക്ക് വഴങ്ങുമെന്ന് ആദ്യം പറഞ്ഞത് സേവാഗ്'-വാർണർ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (15:37 IST)
മത്സരങ്ങൾ കളിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് നന്നായി വഴങ്ങുമെന്ന് ആദ്യം പറഞ്ഞത് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദ്ര സേവാഗാണെന്ന് ഓസീസ് ഓപ്പണിങ് താരം ഡേവിഡ് വാർണർ. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലെ ട്രിപ്പിൾ സെഞ്ചുറി നേട്ടത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

ഐ പി എല്ലിൽ ഡൽഹിക്കായി കളിച്ചിരുന്ന കാലത്താണ് സേവാഗ് ഈ പ്രവചനം നടത്തിയത് താൻ അന്ന് അധികം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ
ഒന്നും കളിച്ചിട്ടില്ലാത്തതിനാൽ സേവാഗിന്റെ വാക്കുകളെ മുഖവുരക്കെടുത്തില്ലെന്നും വാർണർ പറയുന്നു.

നിങ്ങൾക്ക് ബോധം നഷ്ടമായിരിക്കുന്നുവെന്നാണ് ഞാൻ ഇതിനേ പറ്റി സേവാഗിനോട് പറഞ്ഞത്. എന്നാൽ ഞാൻ അവിശ്വസിച്ചും അദ്ദേഹം അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനം എപ്പോഴും മനസിൽ ഉണ്ടായിരുന്നു വാർണർ പറയുന്നു.

പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ 335 റൺസ് നേടി പുറത്താകാതെ നിന്നുവെങ്കിലും ഇന്നിങ്സ് നേരത്തെ ഡിക്ലയർ ചെയ്തിരുന്നതിനാൽ വാർണർക്ക് ബ്രയാൻ ലാറയുടെ ഉയർന്ന സ്കോറായ 400 റൺസ് എന്ന റെക്കോഡ് മറികടക്കാനായിരുന്നില്ല. ഈ നേട്ടം ആരായിരിക്കും മറികടക്കാൻ സാധ്യതയുള്ള താരം എന്ന ചോദ്യത്തിന് എന്നയിരുന്നു വാർണറുടെ മറുപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :