ഐപിഎൽ താരലേലം നാളെ, ടി20യിലെ ലോക ഒന്നാം നമ്പർ താരത്തെ ആര് സ്വന്തമാക്കും?

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (19:12 IST)
2021 സീസണിലേക്കുള്ള താരലേലം നാളെ ചെന്നൈയിൽ നടക്കും. 292 കളിക്കാരിൽ നിന്നുമാണ് ടീമുകൾ ലേലം നടത്തുന്നത്. 128 വിദേശതാരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. കൂട്ടത്തിൽ ഐസിസി ടി20 റാങ്കിങ്ങിലെ ഒന്നാം നമ്പർ താരമായ ഡേവിഡ് മലാനും ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ലോക ഒന്നാം നമ്പർ താരത്തെ വാങ്ങുവാൻ ഇത്തവണ 3 ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് മലാനിൽ നോട്ടമിട്ടിട്ടുള്ളത്.

ശുഭ്‌മാൻ ഗില്ലിനോടൊപ്പം അടിച്ചു തകർക്കാൻ ശേഷിയുള്ള താരമെന്ന നിലയിലാണ് കൊൽക്കത്ത മലാനെ പരിഗണിക്കുന്നത്. ഓപ്പണർ ആരോൺ ഫിഞ്ചിനെ റിലീസ് ചെയ്‌ത സാഹചര്യത്തിലാണ് മലാനെ ആർസി‌ബി നോട്ടമിടുന്നത്. എന്നാൽ സ്റ്റീവ് സ്മിത്ത് അവശേഷിപ്പിച്ച വിടവ് നികത്താൻ പാകത്തിലുള്ള ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനെയാണ് രാജസ്ഥാൻ മലാനിലൂടെ ലക്ഷ്യമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :