അനുബന്ധ വാര്‍ത്തകള്‍
- 'നോക്കൂ..ഞാന്‍ ജേഴ്‌സിയിട്ടുണ്ട്, ഇതില്‍ ഇന്ത്യയെന്നുണ്ട്'; ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് ആരാധകന്‍, ഒടുവില്‍ ബലമായി പിടിച്ചുകൊണ്ടുപോയി (വീഡിയോ)
- കുറച്ചുകൂടി വിവേകം കാണിക്കൂ, വൈകാരികമായ പ്രതികരണം അല്ല വേണ്ടത്; ഡിആര്‍എസ് നഷ്ടപ്പെടുത്തുന്നതില്‍ കോലിയെ ഉപദേശിച്ച് ലക്ഷ്മണ്
- അശ്വിന് ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍
- ഞാനപ്പഴേ പറഞ്ഞതല്ലേ ഡി.ആര്.എസ്. എടുക്കരുതെന്ന്; ചിരിയടക്കാതെ കോലി, ഗൗരവം വിടാതെ പന്ത് (വീഡിയോ)
- അയാള്‍ കോലിയേക്കാള്‍ മിടുക്കനാകുന്നു, ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യം; രാഹുലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ഷാംപെയ്ന്‍ കോര്‍ക്കുകള്‍ രാഹുലിന്റെ ദേഹത്തേക്ക് എറിഞ്ഞ് കാണികള്‍; അതെടുത്ത് അവരെ തിരിച്ചെറിയാന്‍ കോലി (വീഡിയോ)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ നിലവിട്ടു പെരുമാറി കാണികള്‍. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഇംഗ്ലീഷ് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഷാംപെയ്ന്‍ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞത്. ബൗണ്ടറി ലൈനില്‍ കെ.എല്‍.രാഹുല്‍ ആയിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. ചില കോര്‍ക്കുകള്‍ രാഹുലിനെ ഉന്നംവച്ചും എറിഞ്ഞു. കുറച്ച് സമയത്തേക്ക് കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
കാണികളുടെ പെരുമാറ്റത്തിനെതിരെ രാഹുല്‍ അംപയറോട് പരാതിപ്പെട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഇങ്ങോട്ട് എറിഞ്ഞത് എടുത്ത് കാണികളെ തിരിച്ചെറിയാന്‍ രാഹുലിനോട് കോലി പറഞ്ഞു.Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
— Pranjal (@Pranjal_King_18) August 14, 2021