കോലി തിരിച്ചെത്തുമ്പോൾ ബുമ്രയില്ല? മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇറങ്ങുക ബുമ്ര ഇല്ലാതെ?

Bumrah
Bumrah
അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (17:22 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ടീമില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടുതല്‍ ശക്തമാകും. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയ്ക്ക് ടീം വിശ്രമം നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. രാജ്‌കോട്ടില്‍ ഈ മാസം 15നാണ് മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ പേസാക്രമണത്തെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരത്തിന് വിശ്രമം നല്‍കാനാണ് ഇന്ത്യ ആലോചിക്കുന്നത്.

2 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 10.67 ശരാശരിയില്‍ 15 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റില്‍ ബുമ്രയുടെ അഭാവം ഇന്ത്യന്‍ ബൗളിംഗിന്റെ മൂര്‍ച്ച കുറയ്ക്കുമെന്ന് ഉറപ്പാണ്.അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും മാറി നില്‍ക്കുന്ന വിരാട് കോലി മൂന്നാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രവീന്ദ്ര ജഡേജയുടെ സേവനവും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നഷ്ടമാകും. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ പരിക്ക് മൂലം കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ ടീമില്‍ മടങ്ങിയെത്തും. കോലി കൂടി മടങ്ങിയെത്തുമ്പോള്‍ രജത് പാട്ടീദാര്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടമായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :