മിന്നല്‍ സ്‌റ്റമ്പിംഗ് എന്നു പറഞ്ഞാല്‍ കുറച്ചിലാകും; അതുക്കും മേലെ ധോണി - അതിശയത്തോടെ വിന്‍ഡീസ് താരം!

മിന്നല്‍ സ്‌റ്റമ്പിംഗ് എന്നു പറഞ്ഞാല്‍ കുറച്ചിലാകും; അതുക്കും മേലെ ധോണി - അതിശയത്തോടെ വിന്‍ഡീസ് താരം!

 india vs west indies , virat kohli , team india , cricket , ms dhoni , മഹേന്ദ്ര സിംഗ് ധോണി , സ്‌റ്റമ്പിംഗ്  , രവീന്ദ്ര ജഡേജ , കീമോ പോളിന്‍ , കോഹ്‌ലി
മുംബൈ| jibin| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:48 IST)
ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലാണെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ സ്‌റ്റമ്പിംഗ് മികവിന് മൂര്‍ച്ചയ്‌ക്ക് യാതൊരു കുറവുമില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തിലാണ് ധോണിയുടെ മിന്നല്‍ സ്‌റ്റമ്പിംഗ് വീണ്ടും ആരാധകര്‍ കണ്ടത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ വിന്‍ഡീസ് താരം കീമോ പോളിനെ സ്‌റ്റമ്പ് ചെയ്യാന്‍ ധോണിക്ക് ആവശ്യമായി വന്നത്
വെറും 0.08 സെക്കന്‍ഡായിരുന്നു.

പന്ത് പുറത്തേക്ക് കുത്തി തിരിയുന്നത് മനസിലാക്കി മുന്നോട്ടാഞ്ഞതോടെ കീമോ പോളിന്റെ കാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ലൈനിന് പുറത്തുവന്നു. പന്തിന്റെ ഗതി മുന്‍‌കൂട്ടി കണ്ട ധോണി ‘കണ്ണടച്ചു തുറക്കുന്ന’ നിമിഷത്തില്‍ വിന്‍ഡീസ് താരത്തിന്റെ കുറ്റി ഇളക്കുകയായിരുന്നു.

പുറത്തായത് വിശ്വാസിക്കാന്‍ പോലുമാകാതെയാണ് കീമോ പോളിന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ധോണിയുടെ മിന്നല്‍ സ്‌റ്റമ്പിംഗിനെ അതിശയത്തോടെയാണ് കോഹ്‌ലിയും സംഘവും കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :