ജഡ്ഡുവിനെ ഓടി തോല്‍‌പ്പിക്കാനാവില്ല, കോഹ്‌ലി പിന്നില്‍; അതിശയത്തോടെ ആരാധകര്‍

ജഡ്ഡുവിനെ ഓടി തോല്‍‌പ്പിക്കാനാവില്ല, കോഹ്‌ലി പിന്നില്‍; അതിശയത്തോടെ ആരാധകര്‍

മുംബൈ| jibin| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (19:45 IST)
കായികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമില്ലായിരിക്കും, എന്നാല്‍ ഫീല്‍ഡീംഗില്‍ രവീന്ദ്ര ജഡേജയെ തോല്‍‌പ്പിക്കാന്‍ ക്യാപ്‌റ്റന് കഴിയില്ല.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലായിരുന്നു കോഹ്‌ലിയെ ഓടി തോല്‍‌പ്പിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹേമരാജ് ഓഫ് സൈഡിലേക്ക് അടിച്ച ഷോട്ട് ബൌണ്ടറി ലൈനിലേക്ക് പാഞ്ഞതോടെയാണ് ഇരുവരും പന്തിനും പിന്നാലെ പാഞ്ഞത്.

പന്തിനു പിന്നാലെയുള്ള ഓട്ടത്തില്‍ ആദ്യം കോഹ്‌ലി മുന്നില്‍ നിന്നെങ്കിലും ജഡേജയുടെ വേഗത്തിനു മുന്നില്‍ ക്യാപ്‌റ്റന്‍ പിന്നിലായി. സ്ലൈഡ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡേജ കോഹ്‌ലിക്ക് എറിഞ്ഞു നല്‍കി. വിരാട്
പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയിലേക്കു നല്‍കുകയുമായിരുന്നു.

മുമ്പും ജഡേജയുടെ മനോഹരമായ ഫീല്‍‌ഡീംഗ് ആരാധകര്‍ കണ്ടതാണ്. ക്യാച്ചുകള്‍ കൈപിടിയിലൊതുക്കുന്നതിനും. നേരിട്ടുള്ള ഏറുകളിലൂടെ ബാറ്റസ്മാനെ റണ്‍ഔട്ട് ആക്കുന്നതിലുമുള്ള ഇന്ത്യന്‍ താരത്തിന്റെ മികവ് അപാരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :