പുത്തൻ മാറ്റങ്ങളുമായി രണ്ടാം തലമുറ ഹോണ്ട അമേസ് ഇന്ത്യൻ വിപണിയിലേക്ക്

Sumeesh| Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (11:29 IST)
പുതിയ ഭാവം പൂണ്ട് രണ്ടാം തലമുറ ഹോണ്ടാ അമേസ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. മെയ് 16 നാണ് ഹോണ്ടാ അമേസിന്റെ പുതിയ പതിപ്പ് ഇന്ത്യലെത്തുക. പുതിയ പതിപ്പിനായുള്ള ബുക്കിങ്ങ് ഹോണ്ട ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

എഞ്ചിനൊഴിച്ച് മറ്റെല്ലാത്തിലും പുതിയ മാറ്റങ്ങളോടെയാണ് വാഹനത്തിന്റെ രണ്ടാം പതിപ്പ് ഇന്ത്യയിലെത്തുന്നത്. ഡീസൽ മോഡൽ സെഡാനിൽ ആദ്യമായി സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനം എർപ്പെടുത്തിയിരിക്കുന്നു എന്നതാണ് വാ‍ഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേഗത.

വാഹനത്തിന്റെ ഗ്രില്ലിനിരുവശത്തും പുതിയ പരിശ്കരിച്ച ഹെഡ്‌ലാമ്പുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ ഡേടൈം എൽ ഇ ഡി ലൈറ്റും നൽകിയിട്ടുണ്ട് . എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണും ഷാർക്ക് ഫിൻ ആന്റിനയും വാനത്തിന്റെ പ്രത്യേഗതകളാണ്.

മികച്ച ആധുനീക സജ്ജികരണങ്ങളും വാഹനത്തിൽ ഒരുക്കി നൽകിയിട്ടുണ്ട്. ഓട്ടോമറ്റിക് ക്ലൈമറ്റ് കൻ‌ട്രോൾ, കീ ലെസ്സ് എൻ‌ട്രി, ക്രൂയിസ് കൻ‌ട്രോൾ, റിവേഴ്സ് സെൻസർ, എന്നില്വ വാഹനത്തിലെ യാത്ര സുരക്ഷിതവും സുഖകരവുമാക്കും. 7.0 ഇഞ്ച് ടച്ച്സ്ക്രീ ഇൻഫോടെയിന്മെന്റ് സിസ്റ്റവും വാഹനത്തിൽ ഒരുക്കി നൽകിയിട്ടുണ്ട്

88 ബി എച്ച് പി കരുത്തും 102 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനും, 100 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും പരമാവൽധി സൃഷ്ടിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വാഹനത്തിനു കരുത്ത് പകരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :