ആശങ്ക മാറി, മാനം തെളിഞ്ഞു: കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

 ക്രിക്കറ്റ് , കൊച്ചി , ഇന്ത്യ - വിന്‍ഡീസ് , ടിസി മാത്യു , കേരള ക്രിക്കറ്റ്
കൊച്ചി| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (11:46 IST)
കൊച്ചി ഏകദിനത്തിന് മുന്നോടിയായി ഉണ്ടായ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യു വ്യക്തമാക്കി. വെസ്റ്റിന്‍ഡീസ് ടീം അംഗങ്ങള്‍ ഒരു മണിക്ക് ഹോട്ടലില്‍ നിന്നു പുറപ്പെടുമെന്നും കൃത്യസമയത്തു തന്നെ കളി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കളി നടക്കുമെന്ന് ഉറപ്പായതോടെ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങി. മഴ മാറി വെയില്‍ തെളിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.


വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ബ്രാവോയുടെ ജന്മദിനാഘോഷവും ടീം യോഗങ്ങളും കാരണമാണ് ഇന്നലെ നടത്തേണ്ടിയിരുന്ന വാര്‍ത്താസമ്മേളനവും പരിശീലന മത്സരവും റദ്ദാക്കിയതിനു കാരണമെന്ന് ടീം അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴ കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ മഴ വിട്ടുനില്‍ക്കുന്നതും തെളിഞ്ഞ അന്തരീക്ഷവും പ്രതീക്ഷ നല്‍കിയതാണ്. കൂടാതെ ആധിനിക തരത്തിലുള്ള സംവിധാനങ്ങളാണ് ഗ്രൌണ്ടില്‍ ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് വെസ്റ്റിന്‍ഡീസ് കളിക്കാരുടെ പ്രതിഷേധം കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് പ്ളെയേഴ്സ് അസോസിയേഷനും (ഡബ്ള്യൂഐപിഎ) വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും (ഡബ്ള്യുഐസിബി) തമ്മില്‍ കളിക്കാരുടെ വേതനവ്യവസ്ഥകള്‍ സംബന്ധിച്ച കരാര്‍ തയാറാക്കിയിരുന്നു. ഇതു കളിക്കാരോട് ആലോചിക്കാതെയുള്ള കരാറായിരുന്നുവെന്നും കരാര്‍ അംഗീകരിക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ഡ്വെയിന്‍ ബ്രാവോ ഡബ്ള്യൂഐപിഎ പ്രസിഡന്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ കാരണത്താലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :