കൊച്ചി|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:38 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ തമിഴ്നാട് സ്വദേശിയായ വിമാന യാത്രക്കാരണ്റ്റെ വയറ്റില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 18 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പുറത്തെടുത്തു.
മലിന്‍ഡോ എയര്‍വേസില്‍ കുലാലംപൂരില്‍ നിന്നെത്തിയ രാമനാഥപുരം സ്വദേശിയായ ബഷീര്‍ മുഹമ്മദിനെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ബട്ടണ്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണ കഷണങ്ങളാണ് ഇയാളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്.
സ്ക്രീനിംഗില്‍ വാതിലിലൂടെ ഇയാള്‍ പുറത്തുകടന്നപ്പോള്‍ സ്വര്‍ണ്ണം ഉള്ളതായി സിഗ്നല്‍ കണ്ടെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ സ്വര്‍ണ്ണം വിഴുങ്ങിയ വിവരം വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ക്ക് വയര്‍ ഇളക്കാനുള്ള മരുന്ന് നല്‍കിയാണു സ്വര്‍ണ്ണ ബട്ടണുകള്‍ പുറത്തെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.