ഇന്ത്യ- പാക് ടെസ്റ്റ് പരമ്പരയ്ക്ക് മുൻകൈയെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (19:54 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ടെസ്റ്റ് മത്സരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുമായി ക്രിക്കറ്റ് ഓസ്ട്രേലിയ.ന്യൂട്രൽ വേദിയായ ഓസീസിൽ ടെസ്റ്റ് മത്സരം സംഘടിപ്പിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. ഇതിനായി എംസിജി നിയന്ത്രിക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബും വിക്ടോറിയന്‍ സര്‍ക്കാരും ക്രിക്കറ്റ് ഓസ്ട്രേലിയയോട് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായി ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

2007ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനം ടെസ്റ്റ് പരമ്പര കളിച്ചത്.2013 മുതൽ ലോകകപ്പുകളിലും ഏഷ്യാകപ്പുകളിലുമല്ലാതെ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടില്ല. നവംബറിൽ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാൻ റെക്കോർഡ് കാണികൾ എത്തിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ എംസിസിആഗ്രഹം പ്രകടിപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :