ലോകകപ്പില്‍ കാല്‍ കയറ്റിവച്ചത് വികാരത്തെ വ്രണപ്പെടുത്തി; മിച്ചല്‍ മാര്‍ഷിനെതിരെ ഇന്ത്യയില്‍ പരാതി

ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പണ്ഡിറ്റ് കേശവ് എന്ന വ്യക്തിയാണ് മിച്ചല്‍ മാര്‍ഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്

രേണുക വേണു| Last Modified ശനി, 25 നവം‌ബര്‍ 2023 (12:10 IST)

ഏകദിന ലോകകപ്പ് വിജയത്തിനു ശേഷമുള്ള ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ സോഷ്യല്‍ മീഡിയ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ലോകകപ്പില്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുന്ന ചിത്രമാണ് മാര്‍ഷ് പങ്കുവെച്ചത്. ലോകകപ്പിനോട് ബഹുമാനക്കുറവ് കാണിച്ചെന്ന് ആരോപിച്ച് അന്ന് നിരവധി ഇന്ത്യന്‍ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ മിച്ചല്‍ മാര്‍ഷിനെതിരെ ഇന്ത്യയില്‍ പരാതിയും !

ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പണ്ഡിറ്റ് കേശവ് എന്ന വ്യക്തിയാണ് മിച്ചല്‍ മാര്‍ഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന്റെ പ്രവൃത്തി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ഷിന് ഇന്ത്യയില്‍ കളിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും പരാതിയിലുണ്ട്.

പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും അയച്ചിട്ടുണ്ട്. മാര്‍ഷിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :