ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു; രോഹിത് ശര്‍മ പുറത്തേക്ക്?

2022 ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസി നിലവില്‍ വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഹാര്‍ദിക്ക് ഗുജറാത്തിലേക്ക് എത്തുകയായിരുന്നു

രേണുക വേണു| Last Modified ശനി, 25 നവം‌ബര്‍ 2023 (08:32 IST)

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്‍ 2024 ന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഹാര്‍ദിക്കിന് പകരം രോഹിത് ശര്‍മയെയോ ജോഫ്ര ആര്‍ച്ചറെയോ മുംബൈ ഇന്ത്യന്‍സ് ലേലത്തിലേക്ക് വിട്ടുനല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2022 ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസി നിലവില്‍ വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഹാര്‍ദിക്ക് ഗുജറാത്തിലേക്ക് എത്തുകയായിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ഹാര്‍ദിക്ക് ഗുജറാത്തിനെ ചാംപ്യന്‍മാരാക്കി. 15 കോടിക്ക് ഗുജറാത്തുമായി മുംബൈ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മ ഉടന്‍ തന്നെ ഐപിഎല്ലില്‍ നിന്ന് അടക്കം വിരമിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഹാര്‍ദിക്കില്‍ ഭാവി ക്യാപ്റ്റനെ കണ്ടുകൊണ്ട് മുംബൈ ഇങ്ങനെയൊരു ട്രേഡിങ്ങിന് തയ്യാറെടുക്കുന്നത്.

മുംബൈയിലേക്ക് തിരിച്ചു പോകാന്‍ ഹാര്‍ദിക്കിനും താല്‍പര്യമുണ്ട്. ഹാര്‍ദിക്ക് ഗുജറാത്തില്‍ നിന്ന് പോകുന്ന സാഹചര്യം വന്നാല്‍ ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഫ്രാഞ്ചൈസിയെ പിന്നീട് നയിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :