Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു

Bumrah will play in Manchester Test, Jasprit Bumrah Manchester Test, Jasprit Bumrah, Bumrah to reduce rest period, Bumrah will play in Manchester, Jasprit Bumrah Health, ജസ്പ്രിത് ബുംറ, ബുംറ മാഞ്ചസ്റ്ററില്‍ കളിക്കും, ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം
Manchester| രേണുക വേണു| Last Modified തിങ്കള്‍, 21 ജൂലൈ 2025 (10:44 IST)
Jasprit Bumrah

Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ താന്‍ കൂടി വിശ്രമിച്ചാല്‍ ടീമിനെ അത് സാരമായി
ബാധിക്കുമെന്ന് മനസിലാക്കിയ ബുംറ മാഞ്ചസ്റ്ററില്‍ കളിക്കാമെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും ബുംറ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് മാഞ്ചസ്റ്ററില്‍ കളിക്കാന്‍ ബുംറ തീരുമാനിച്ചത്.

പരമ്പരയിലെ നാലാം ടെസ്റ്റ് ജൂലൈ 23 നു മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ബുംറയെ ലഭ്യമാകുമെന്ന് ഇന്ത്യയുടെ ബൗളിങ് സഹപരിശീലകന്‍ റയാന്‍ ഡെന്‍ ഡോഷെ നേരത്തെ പറഞ്ഞിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബുംറ ഉണ്ടാകൂവെന്ന് നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇന്ത്യ പ്രതിരോധത്തിലായതുകൊണ്ട് തന്റെ വിശ്രമം വെട്ടിച്ചുരുക്കാന്‍ ബുംറ നിര്‍ബന്ധിതനായിരിക്കുകയാണ്.

അതേസമയം ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ടെസ്റ്റിനു ശേഷം വിശ്രമം അനുവദിച്ചിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണത്തില്‍ കളിക്കാമെന്ന ബുംറയുടെ തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :