അനുബന്ധ വാര്‍ത്തകള്‍
- ജോ റൂട്ടിന്റേത് പോലൊരു പ്രകടനം കോലി നടത്തേണ്ടതുണ്ട്: ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ സാധ്യതകളെ പറ്റി ആകാശ് ചോപ്ര
- വെറും റൂട്ടല്ല, ഇംഗ്ലണ്ടിന്റെ അടിവേര്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് നായകൻ
- അയാള്‍ കോലിയേക്കാള്‍ മിടുക്കനാകുന്നു, ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യം; രാഹുലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
- 2011 ലോകകപ്പ് ടീമിൽ ഇടം പിടിക്കാനാവാത്തതിൽ നിരാശനായിരുന്നു, എന്നാൽ അത് ഒരു തരത്തിൽ എനിക്ക് ഗുണം ചെയ്തു: രോഹിത് ശർമ
- ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയെന്ന് വിശേഷണം വാങ്ങിയ പ്രതിഭ, 28-ാം വയസില്‍ ഉന്മുക്ത് ചന്ദ് കളി നിർത്തുമ്പോൾ
ബുമ്ര ബാറ്റ് ചെയ്യുന്നതിനാൽ ആൻഡേഴ്‌സൺ കാത്തുനിൽക്കും: ബുമ്ര-ആൻഡേഴ്‌സൺ കൊമ്പുകോർക്കലിൽ ഡെയ്‌ൽ സ്റ്റെയ്‌ൻ
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പതിനൊന്നാമനായി ബാറ്റ് ചെയ്യേണ്ടി വന്ന ജെയിംസ് ആൻഡേഴ്‌സണ് തുടരെ ഷോർട്ട് പിച്ച് പന്തുകളാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയിൽ നിന്ന് നേരിടേണ്ടി വന്നത്. നാല് നോബോളുകൾ അടക്കം 10 ഡെലിവറികളായിരുന്നു ഒരൊറ്റ ഓവറിൽ ബുമ്ര എറിഞ്ഞത്.
ഇതിൽ ആദ്യ ഡെലിവറി ആൻഡേഴ്‌സന്റെ ഹെൽമറ്റിലിടിച്ചിരുന്നു. എന്നിട്ടും തുടരെ ഷോർട്ട് ബോളുകളാണ് ബുമ്ര ആൻഡേഴ്‌സണിന്റെ നേരെ എറിഞ്ഞത്. ഇതോടെ ബുമ്ര-ആൻഡേഴ്‌സൺ പോരാട്ടത്തിൽ കമന്റുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസമായ ഡെയ്‌ൽ സ്റ്റെയ്‌ൻ.
Jimmy gana be begging for the ball when Jasprit comes in to bat…
— Dale Steyn (@DaleSteyn62) August 14, 2021
ബുമ്ര ബാറ്റ് ചെയ്യാൻ എത്തുമ്പോൾ തന്റെ ഊഴം ആൻഡേഴ്‌സൺ ചോദിച്ച് വാങ്ങിക്കുംഎന്നാണ് സ്റ്റെയ്‌ൻ പറയുന്നത്. 16 പന്തുകളാണ് ലോർഡ്‌സിലെ ഒന്നാം ഇന്നിങ്സിൽ ആൻഡേഴ്‌സൺ നേരിട്ടത്. ബുമ്രയാണ് വിറപ്പിച്ചതെങ്കിലും വിക്കറ്റ് മുഹമ്മദ് ഷമിയാണ് സ്വന്തമാക്കിയത്.