ഹാർദ്ദിക് പാണ്ഡ്യ അത്രത്തോളം ആയിട്ടില്ല, മികച്ച താരം സ്റ്റോക്സ് തന്നെ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 25 മാര്‍ച്ച് 2020 (16:31 IST)
ഇന്ത്യൻ ടിമിലെ കരുത്തരായ യുവ താരങ്ങളിൽ ഒരാളാണ് ഹാർദ്ദിക് പണ്ഡ്യ. ടിമിലെ മികച്ച ഓൾറൗണ്ടർ. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരെ കണക്കാക്കുമ്പോൾ പാണ്ഡ്യ അത്ര പോരാ എന്നാണ് ഓസ്ട്രേലിയൻ സ്പിന്നറായ ബ്രാഡ് ഹോഗ്

ഇംഗ്ലണ്ട് താരമായ ബെൻ സ്റ്റോക്സ് ആണ് തന്റെ കാഴ്ചപ്പാടിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന് ബ്രാഡ് ഹോഗ് പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന താരം ട്വിറ്ററിലൂടെ ആരാധകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഹാർദ്ദിക് പണ്ഡ്യയെ എഴുതി തള്ളാൻ താരം തയ്യാറല്ല.

'ഈ ചോദ്യത്തിന് ഒരു ഇംഗ്ലിഷ് താരമാണ് എന്റെ ഉത്തരം. ഹാർദ്ദിക് പാണ്ഡ്യ വലിയ കഴിവുള്ള താരമാണ്. എന്നാൽ ബെൻസ് സ്റ്റോക്സുമായി താരതമ്യം ചെയ്യുമ്പോൾ. ഹാർദ്ദിക്
പാണ്ഡ്യ ബെൻ സ്റ്റോക്സിനെ മറികടക്കാൻ മാത്രം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. അതിനൽ എന്റെ വേൾഡ് ഇലവിനിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ്'. ബ്രാഡ് ഹോഗ് ട്വിറ്ററിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :