1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Boucher hints ABD's return to SA National Team

ലോകകപ്പ് കളിക്കാൻ തയ്യാറാണോ? നിങ്ങൾക്ക് ഇപ്പോഴും ടീമിൽ ഇടമുണ്ട്

ഡിവില്ലിയേഴ്‌സ്
ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് വിരമിച്ച സൂപ്പർതാരം എ‌ബി ഡിവില്ലിയേഴ്‌സിനെ തിരികെ വിളിച്ച് ടീം കോച്ച് മാർക്ക് ബൗച്ചർ. ടീമിൽ ഡിവില്ലിയേഴ്‌സ് ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയില്ലെങ്കിലും താരത്തിനെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ബൗച്ചർ വ്യക്തമാക്കിയത്.
 
ഐപിഎല്ലിന് മുൻപ് ഞാൻ ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു. ഇപ്പോഴും ലോകക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഐപിഎല്ലിൽ മികച്ച പ്രകടനം അദ്ദേഹം നടത്തുകയാണെങ്കിൽ ഐപിഎൽ അവസാനിക്കുന്നതോടെ ഞാൻ ഡിവില്ലിയേഴ്‌സുമായി ഒരിക്കൽ കൂടി ബന്ധപ്പെടും ബൗച്ചർ പറഞ്ഞു.
 
ഒന്നും വ്യക്തമായി പറഞ്ഞില്ലെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ദേശീയ ടീമിൽ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 2018 മെയിലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദ്യ കളിയില്‍ പിഴ, രണ്ടാം കളിയില്‍ പലിശയടക്കം പകരംവീട്ടി ധോണി; രണ്ട് അപൂര്‍വ നേട്ടങ്ങള്‍