സച്ചിനെ പുറത്താക്കിയത് കരിയറിൽ വഴിത്തിരിവ്: ഭുവനേശ്വർ കുമാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (08:24 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഭുവനേശ്വർ കുമാർ. നിരന്തരമായി പരിക്കുകൾ അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്ക് വേണ്ടി കുപ്പായമണിയുമ്പോളെല്ലാം മികച്ച പ്രകടനമാണ് ഭുവി കാഴ്ച്ചവെക്കാറുള്ളത്.ഇന്ത്യയുടെ പല വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള തന്റെ കരിയറിലുണ്ടായിട്ടുള്ള വഴിത്തിരിവുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം ക്രിക് ബസിന് നൽകിയ അഭിമുഖത്തിലാണ് ഭുവി തന്റെ കരിയറിലെ രണ്ട് വഴിതിരിവുകളെ പറ്റി സംസാരിച്ചത്.സംസ്ഥാന അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ ലഭിച്ചതാണ് ആദ്യത്തെ സംഭവം. ക്രിക്കറ്റില്‍ തനിക്ക് എന്തെങ്കിലുമൊക്കെ ആവാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസം വന്നത് ആ ടീമിൽ സ്ഥാനം ലഭിച്ചതോടെയണെന്ന് ഭുവനേശ്വർ പറയുന്നു.എന്നാൽ രണ്ടാമത്തെ സംഭവമാണ് കരിയറിനെ തന്നെ മാറ്റിമറിച്ചത്. 2008-09 രഞ്ജി സീസണിൽ ഉത്തർപ്രദേശിന് വേണ്ടി കളിക്കുമ്പോളാണ് സംഭവം. അന്നെനിക്ക് വെറും 19 വയസ്സ് മാത്രമാണ് പക്ഷേ രഞ്ജി മത്സരത്തിൽ സച്ചിനെ പൂജ്യത്തിന് പുറത്താക്കാൻ സാധിച്ചു. അതാണ് എന്റെ മാറ്റിമറിച്ച സംഭവം ഭുവി പറഞ്ഞു.

സച്ചിനെ പൂജ്യത്തില്‍ പുറത്താക്കിയത് എനിക്ക് വിശ്വസിക്കാനായില്ല. ആ വിക്കറ്റ് എത്രത്തോളം വലുതായിരുന്നെന്ന് അടുത്ത ദിവസത്തെ പത്രങ്ങൾ വായിക്കുമ്പോളാണ് മനസിലായത്. അതിന് ശേഷം തന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതായും കരിയർ തന്നെ മാറിയതായും ഭുവി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :