ഇംഗ്ലണ്ടിന് പണി പാളുമോ? അവസാന നിമിഷം ടി20 ലോകകപ്പില്‍ നിന്നും പിന്മാറി ബെന്‍ സ്‌റ്റോക്‌സ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (17:46 IST)
ജൂണ്‍, ജൂലൈ മാസങ്ങളിലെ ടി20 ലോകകപ്പില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കാനാണ് ഈ നീക്കം എന്ന് ബെന്‍ സ്‌റ്റോക്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തിരിച്ചുവരാന്‍ ആയി ബൗളിംഗ് ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് സ്‌റ്റോക്‌സ്
അറിയിച്ചത്.

ഐപിഎല്ലില്‍ നിന്നും ലോകകപ്പില്‍ നിന്നും മാറിനില്‍ക്കുന്നത് ഭാവി കണക്കിലെടുത്തുള്ള ത്യാഗമാണെന്ന് സ്‌റ്റോക്‌സ് പറയുന്നു. ഐപിഎല്ലില്‍ നിന്നും ഈ സീസണില്‍ വിട്ടുനില്‍ക്കുന്നതായി സ്‌റ്റോക്‌സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്‌റ്റോക്‌സ് ബൗളിംഗില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഓള്‍ റൗണ്ടര്‍ താരമായാണ് സ്‌റ്റോക്‌സിനെ കണക്കിലെടുക്കുന്നതെങ്കിലും നിലവില്‍ ടീമിലെ ബാറ്റര്‍ മാത്രമായാണ് താരം സേവനം നല്‍കുന്നത്. ഇത് മാറ്റിയെടുക്കുന്നതിനായാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :