വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (14:42 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാകിസ്ഥന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നേരിട്ട് തീരുമാനം അറിയിക്കുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുന്നതിനായാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. മുഹമ്മദ് ആമിറിനോട് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ പിസിസി അംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2020ലാണ് മുഹമ്മദ് ആമിര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 28 വയസ്സ് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയത്ത് ആമിറിന്റെ പ്രായം. 2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും 2010ല്‍ ഇംഗ്ലണ്ടില്‍ നടന്ന മാച്ച് ഫിക്‌സിംഗ് കേസില്‍ പെട്ട് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിന് ശേഷം 2015ലാണ് താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ടെസ്റ്റില്‍ പാകിസ്ഥാനായി 36 മത്സരങ്ങളില്‍ നിന്നും 119 വിക്കറ്റുകളും 61 ഏകദിനത്തില്‍ നിന്നും 81 വിക്കറ്റും 50 ടി20 മത്സരങ്ങളില്‍ നിന്നും 51 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :