ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും

രേണുക വേണു| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (16:51 IST)

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച ബിസിസിഐ പ്രഖ്യാപിച്ചേക്കും. 15 അംഗ സ്‌ക്വാഡിനേയും സ്റ്റാന്‍ഡ് ബൈ കളിക്കാരേയും ആണ് ഇന്ത്യ പ്രഖ്യാപിക്കുക. മൂന്നിന് പ്രഖ്യാപിക്കുന്ന ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ ഇന്ത്യക്ക് അവസരമുണ്ടാകും. ഏഷ്യാ കപ്പ് പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്‌ബൈ പ്ലെയറാകാന്‍ സാധ്യതയുണ്ട്. ഏഷ്യ കപ്പിലും സഞ്ജു സ്റ്റാന്‍ഡ്‌ബൈ താരമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :