ഏഷ്യാകപ്പിന് പാകിസ്ഥാൻ എത്തുന്നത് ഏകദിനത്തിലെ ഒന്നാം സ്ഥാനക്കാരായി, ഇന്ത്യ എത്രമാത്രം പേടിക്കണം?

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (10:57 IST)
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര തകര്‍ത്ത് വാരിയതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി പാകിസ്ഥാന്‍. ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാകിസ്ഥാന്‍ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഇതോടെ ഏഷ്യാകപ്പില്‍ ലോക ഒന്നാം നമ്പര്‍ ടീം എന്ന ആത്മവിശ്വാസവുമായാകും പാകിസ്ഥാന്‍ കളിക്കാനിറങ്ങുക. ഐസിസി പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ഈ വര്‍ഷം കളിച്ച 11 ഏകദിനങ്ങളില്‍ 8 എണ്ണത്തിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു. നിലവില്‍ ഏകദിനത്തിലെ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാക് താരം ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു പാക് താരമായ ഇമാം ഉള്‍ ഹഖ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം അഫ്ഗാനെതിരായ പരമ്പരയില്‍ ഹാരിസ് റൗഫ് അടക്കമുള്ള ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത് പാകിസ്ഥാന് ആത്മവിശ്വാസം നല്‍കും. ഇന്ത്യയുടെ മധ്യനിരയില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കെ ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാകും പാകിസ്ഥാന്‍ സൃഷ്ടിക്കുക.
=



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :