Ishan Kishan: ഐപിഎല്‍ മാത്രം കളിച്ച് ഇന്ത്യന്‍ ടീമില്‍ ചുളുവില്‍ കയറാമെന്ന് വിചാരിക്കണ്ട; ഇഷാന്‍ കിഷന് താക്കീതുമായി ബിസിസിഐ

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനു വേണ്ടി അവസാന ലീഗ് മത്സരമെങ്കിലും കളിച്ചിരിക്കണമെന്നാണ് ബിസിസിഐ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (07:14 IST)

Ishan Kishan: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് താക്കീതുമായി ബിസിസിഐ. ട്വന്റി 20 ലോകകപ്പ് കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സന്നദ്ധനാകണമെന്ന് ബിസിസിഐയുടെ നിര്‍ദേശം. ഐപിഎല്‍ മാത്രം കളിച്ച് ലോകകപ്പ് ടീമില്‍ കയറാമെന്ന് വിചാരിക്കേണ്ടെന്നാണ് ഇഷാന്‍ കിഷന് ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനു വേണ്ടി അവസാന ലീഗ് മത്സരമെങ്കിലും കളിച്ചിരിക്കണമെന്നാണ് ബിസിസിഐ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മുതലാണ് ലീഗിലെ ജാര്‍ഖണ്ഡിന്റെ അവസാന മത്സരം ആരംഭിക്കുന്നത്. രഞ്ജിയില്‍ കളിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് ഇഷാന്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. അതിനുശേഷം ഈയടുത്ത് ഐപിഎല്‍ പരിശീലനത്തിനായി ഇഷാന്‍ മുംബൈയില്‍ എത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :