രേണുക വേണു|
Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (06:48 IST)
T20 World Cup 2024: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ തന്നെ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് ജൂണ്‍ ഒന്നിനാണ് ആരംഭിക്കുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പിലും രോഹിത് തന്നെ നയിക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത്തും ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഉപനായകന്‍. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്നും ജയ് ഷാ പറഞ്ഞു.
' 2024 ട്വന്റി 20 ലോകകപ്പ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ നമ്മള്‍ സ്വന്തമാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാന്‍ ആഗ്രഹിക്കുന്നു. രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പ് ജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയുടെ ഉപനായകന്‍,' ജയ് ഷാ പറഞ്ഞു.