ബിസിസിഐയുടെ പുതുക്കിയ കരാര്‍ പട്ടികയില്‍ നിന്ന് മുതിര്‍ന്ന താരങ്ങള്‍ പുറത്ത്

   ബിസിസിഐ , പുതുക്കിയ കരാര്‍ പട്ടിക ,  യുവരാജ് സിംഗ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (19:54 IST)
ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണുകളായ വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ദിനേശ് കാര്‍ത്തിക്, ഗൌതം ഗംഭീര്‍ എന്നിവരെ ബിസിസിഐയുടെ പുതുക്കിയ കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. 32 കളിക്കാരാണ് ബിസിസിഐയുടെ പട്ടികയിലുള്ളത്. മലയാളി താരം സഞ്ജു വി. സാംസന്‍ ഗ്രേഡ് സിയില്‍ ഇടം നേടിയിട്ടുണ്ട്.

മുതിര്‍ന്ന താരങ്ങളെ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലും ഉള്‍പ്പെടുത്താത്തതിന് പിന്നാലെയാണ് പുതുക്കിയ കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതും.

ഗ്രേഡ് എ
എം.എസ്. ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍

ഗ്രേഡ് ബി
പ്രഹ്യാന്‍ ഓജ, എം.വിജയ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, രോഹിത് ശര്‍മ, അജിക്യാ റഹാനെ, അമ്പാട്ടി റെയാഡു, ഷാമി.

ഗ്രേഡ് സി
അമിത് മിശ്ര, വരുണ്‍ ആരോണ്‍, വൃദ്ധിമാന്‍ സഹ, സ്റ്റുവര്‍ട്ട് ബിന്നി, പങ്കജ് സിങ്, ആര്‍. വിനയ് കുമാര്‍, മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, പര്‍വേസ് റസൂല്‍, അക്സാര്‍ പട്ടേല്‍, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, കാണ്‍ ശര്‍മ, സഞ്ജു സാംസണ്‍, കുല്‍ദീപ്, കെ.എല്‍. രാഹുല്‍


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :