രേണുക വേണു|
Last Modified ബുധന്‍, 19 ജനുവരി 2022 (09:30 IST)
ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് സൗരവ് ഗാംഗുലിയും സെക്രട്ടറി സ്ഥാനത്തുനിന്ന് ജയ് ഷായും ഒഴിയുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബിസിസിഐ തലപ്പത്ത് നിന്ന് മാറിനില്‍ക്കാനാണ് ഇരുവരും ആലോചിക്കുന്നത്. ഇരുവര്‍ക്കും ഒക്ടോബര്‍ വരെയാണ് കാലാവധി. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഗാംഗുലിക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.