ഐപിഎല്ലിൽ വരുന്നു "പവർ പ്ലേയർ"; കുട്ടി ക്രിക്കറ്റിന്റെ ഭാവിയെ മാറ്റി മറിക്കുന്ന പരിഷ്കാരം

ഡൽഹി| ജോൺ എബ്രഹാം| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (10:58 IST)
ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതൽ ‘പവർ പ്ലേയർ’ സംവിധാനം കൊണ്ടുവരാനൊരുങ്ങി ബി സി സി ഐ. എന്ന ആശയം തന്നെ ഇല്ലാതാക്കുന്നതാണു പുതിയ പദ്ധതി. ഒരു വിക്കറ്റ് വീഴുമ്പോഴോ, ഓവർ‌ അവസാനിക്കുമ്പോഴോ കളിക്കാരനെ മാറ്റി പരീക്ഷിക്കാനുള്ള അവസരമാണ് പവർ പ്ലേയർ എന്ന ആശയം.

പദ്ധതി പ്രകാരം 15 അംഗ ടീമിനെയായിരിക്കും പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഏതു നിമിഷത്തിലും ഒരു വിക്കറ്റ് വീഴുമ്പോഴോ, ഒരു ഓവർ അവസാനിക്കുമ്പോഴോ, ഒരു കളിക്കാരന് പകരം 15 അംഗ ടീമിൽ നിന്നും മറ്റൊരാൾക്ക് സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. പവർ‌ പ്ലേയർ എന്ന രീതിക്ക് ഇതിനകം അനുമതി ലഭിച്ചു എന്നതാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

അതേസമയം, ഐപിഎൽ ഗവേണിങ് കൗണ്‍സിലിൽ ഇക്കാര്യം ചർച്ച ചെയ്തശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ചൊവ്വാഴ്ച മുംബൈയിൽ ബിസിസിഐയുടെ ആസ്ഥാനത്തു നടക്കുന്ന യോഗത്തിൽ 2019 ഐപിഎല്ലിന്റെ വിശകലനത്തിനൊപ്പം പവർ‌ പ്ലേയർ വിഷയവും ചർച്ച ചെയ്യുമെന്ന് ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :