രേണുക വേണു|
Last Modified വ്യാഴം, 25 മെയ് 2023 (19:47 IST)
രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ തീരുമാനം. യുവതാരങ്ങളെ ഉള്‍ക്കൊള്ളിച്ച് പുതിയ ട്വന്റി 20 ടീം സജ്ജമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം പരിഗണിച്ച് നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനം.
ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, നിഹാല്‍ വദേര, റിങ്കു സിങ്, ധ്രുവ് ജുറല്‍, ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയി, ആകാശ് മദ്‌വാള്‍ തുടങ്ങി ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങളെ ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി പരീക്ഷിക്കും. അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്‍പ് പുതിയൊരു ടീം സജ്ജമാക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഹാര്‍ദിക് പാണ്ഡ്യയെയാണ് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായി ആലോചിക്കുന്നത്.