അണിയറയില്‍ വന്‍ കളികള്‍; പരിശീലക സ്ഥാനത്തു നിന്നും കുംബ്ലയെ പുറത്താക്കുന്നു

പരിശീലക സ്ഥാനത്തു നിന്നും കുംബ്ലയെ പുറത്താക്കുന്നു

   Anil Kumble , BCCI , Team India , Virat kohli , ms dhoni , rahul dravid , sachin , Team India coach , ബിസിസിഐ , അനിൽ കുംബ്ല , ചാമ്പ്യന്‍‌സ് ട്രോഫി , സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Updated: വ്യാഴം, 25 മെയ് 2017 (15:31 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനിൽ കുംബ്ലയെ നീക്കാന്‍ ആലോചന. ബിസിസിഐയുടെ ഒരു വിഭാഗത്തിന് കുംബ്ലെയോടുള്ള കടുത്ത അതൃപ്‌തിയാണ് പുതിയ നീക്കത്തിന് കാരണം. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു.

അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫിക്ക് ശേഷമാകും പുതിയ പരിശീലകനെ തീരുമാനിക്കുക. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയായിരിക്കും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.

അതേസമയം, ബിസിസിഐയുടെ ഒരു വിഭാഗം കുംബ്ലെയോട് കാണിക്കുന്ന എതിര്‍പ്പിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
കുംബ്ലെയെ ക്രിക്കറ്റ് ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് ഉയര്‍ത്തി രാഹുല്‍ ദ്രാവിഡിനെ ദേശീയ ടീമിന്റെ പരിശീലകനാക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുംബ്ലെ ഡയറക്ടറായി സ്ഥാനമേൽക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുമായി അടുത്ത ബന്ധമുള്ള ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ മടികാണിക്കില്ലെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :