ഐപിഎല്ലിലെ കളി മതിയാക്കി, ബ്രാവോ ഇനി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിങ് കോച്ച്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (21:04 IST)
ചെന്നൈ സൂപ്പർ കിങ്സിൻ്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡ്വെയ്ൻ ബ്രാവോ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിങ് കോച്ചായി ചുമതലയേറ്റു.വ്യക്തിപരമായ കാരണത്താൽ എൽ ബാലാജി ബൗളിങ് കോച്ച് സ്ഥാനത്ത് നിന്നും ഇടവേളയെടുത്തിരുന്നു. ഇതിന് പകരമായാണ് 39കാരനായ ബ്രാവോ എത്തുന്നത്.

183 വിക്കറ്റുമായി ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ബ്രാവോ. 2008ൽ തുടങ്ങിയത് മുതൽ 2017ൽ ഒരു വർഷം ഒഴികെ എല്ലാ സീസണിലും കളിച്ച താരമാണ് ഡ്വയ്ൻ ബ്രാവോ. 2011ൽ മുംബൈ ഇന്ത്യൻസിൽ നിന്നാണ് താരം ചെന്നൈയിലെത്തിയത്. 2016,2017 കാലത്ത് സൂപ്പർ കിങ്സിന് വിലക്കേർപ്പെടുത്തിയിരുന്ന സമയത്ത് ഗുജറാത്ത് ലയൻസിൻ്റെ ഭാഗമയിരുന്നു താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :