ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങളാകാൻ മുൻ താരങ്ങളുടെ ഒഴുക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (18:24 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗമാകാൻ മുൻ താരങ്ങളുടെ തമ്മിലടി. മുൻ താരങ്ങളായ നയൻ മോംഗിയ, മനീന്ദർ സിംഗ്, ശിവ് സുന്ദർ ദാസ്, അജയ് രത്ര,നിഖിൽ ചോപ്ര,സലിൽ അങ്കോള,ഹേമന്ദ് ബദാനി,സമീർ ദീഗേ തുടങ്ങി എൺപതോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്.

അപേക്ഷ നൽകിയവരുമായി അഭിമുഖം നടത്തുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതിയെ ഉടന്‍ നിയമിക്കും. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാകും അഞ്ച് അംഗ സമിതിയുടെ ആദ്യ വെല്ലുവിളി. അഞ്ച് വർഷം മുൻപെങ്കിലും വിരമിച്ച താരങ്ങൾക്കാണ് പദവിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. ടീം ഇന്ത്യയ്ക്കായി 7 ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങൾക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചവർക്കാണ് സെലക്ഷൻ കമ്മിറ്റി അംഗമാകാൻ കഴിയുക.

ലോകകപ്പ് സെമിഫൈനൽ തോൽവിക്ക് പിന്നാലെയാണ് ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കിയത്. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയെയാണ് ബിസിസിഐ പുറത്താക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :