അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (19:07 IST)
ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറായില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ വിജയിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. ബാസ്‌ബോള്‍ എന്നത് വളരെ ഓവര്‍ ഹൈപ്പ്ഡായ കളിരീതിയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ഈ ബാസ്‌ബോള്‍ എന്നത് വളരെ ഓവര്‍ ഹൈപ്പ്ഡാണെന്ന് ഞാന്‍ കരുതുന്നു. ഇങ്ങനെ കളിച്ചാല്‍ അവരുടെ ഒരു തന്ത്രവും ഇവിടെ നടക്കില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പ്രത്യേകമായ വൈദഗ്ധ്യം വേണമെന്ന് ഞാന്‍ കരുതുന്നു. ക്രീസില്‍ വന്നാല്‍ ഓരോ പന്തും അടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. മക്കല്ലത്തിനും ബെന്‍ സ്‌റ്റോക്‌സിനും അങ്ങനെ ചെയ്യാനാവുമെന്ന് തന്നെ ഞാന്‍ കരുതുന്നു. പക്ഷേ ടീമിലെ എല്ലാവര്‍ക്കും അത് സാധിക്കില്ല. അതിനാല്‍ തന്നെ ബാസ്‌ബോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇംഗ്ലണ്ട് 2 മത്സരം തോറ്റുകഴിഞ്ഞു. കഴിയുമെങ്കില്‍ അടുത്ത ഫ്‌ലൈറ്റില്‍ തന്നെ അവര്‍ക്കു പോകാമായിരുന്നു. പക്ഷേ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചല്ലെ പറ്റു. തന്റെ യൂട്യൂബ് ഷോയില്‍ തമാശയായി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.