ഐപിഎൽ ഷെഡ്യൂൾ പുറത്ത്, ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക വമ്പൻമാർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (18:33 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ ആരംഭിക്കുന്ന തീയ്യതി പുറത്തുവിട്ട് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ. മാർച്ച് 22ന് ചെന്നൈയിലാകും ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസുമാകും എം എ ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക.

ഇക്കുറി ലോക്സഭാ തിരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക. ലോക്സഭാ തെരെഞ്ഞെടുപ്പ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും പുതുക്കിയ മത്സരക്രമം ബിസിസിഐ പുറത്തുവിടുക. തെരെഞ്ഞെടുപ്പിനെ തുടർന്ന് ഐപിഎൽ ഇന്ത്യയിൽ നിന്നും മാറ്റി മറ്റേതെങ്കിലും രാജ്യത്ത് നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കുറി ഇന്ത്യയിൽ ത്ന്നെയാകും മത്സരങ്ങൾ നടത്തുക. കേന്ദ്ര സർക്കാരുമായി ആലോചിച്ച ശേഷമാകും ഷെഡ്യൂൾ പ്രഖ്യാപിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :