കളിയിൽ നിൽക്കുമ്പോൾ ഞങ്ങൾ പിന്നിലാണെന്ന് ചിന്തിക്കാറില്ല, ബാസ്ബോൾ ഒരു സമീപനമാണെന്ന് സ്റ്റോക്സ്

Ben Stokes
അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (20:37 IST)
ബാസ്‌ബോള്‍ എന്നത് ഇംഗ്ലണ്ട് ടീമിന്റെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്നും ഈ രീതി ഒരിക്കലും മാറ്റില്ലെന്നും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാസ്‌ബോള്‍ സമീപനം കാരണം മുന്‍നിര താരങ്ങള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഇംഗ്ലണ്ട് നായകന്റെ പ്രതികരണം.

എന്താണ് ബാസ്‌ബോള്‍ എന്ന് ചോദിച്ചാല്‍ അത് ഞങ്ങളുടെ മാനസികാവസ്ഥയാണ്. ഞങ്ങള്‍ ചിന്തിക്കുന്ന രീതിയാണത്. കളിക്കളത്തിലാകുമ്പോള്‍ മത്സര സാഹചര്യം എന്ത് തന്നെയായാലും ഞങ്ങള്‍ പിന്നിലാണെന്ന് ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാറില്ല. ബാസ്‌ബോള്‍ എന്ന സമീപനം കാരണമാണത്. തോല്‍വി നേരിട്ടു എന്നത് സത്യമാണെങ്കിലും ഇംഗ്ലണ്ട് മത്സരത്തിനെ സമീപിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയാണ്. തോല്‍വി നിരാശാജനകമാണ്. എപ്പോഴും വിജയിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ശൈലി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബെന്‍സ്‌റ്റോക്‌സ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :