ഞങ്ങള്‍ ലോകകപ്പ് നേടാന്‍ വന്നവരല്ല, പക്ഷേ കപ്പെടുക്കാന്‍ വന്ന ഇന്ത്യക്ക് പണി കൊടുക്കാന്‍ പറ്റും; വെല്ലുവിളിയുമായി ബംഗ്ലാദേശ് നായകന്‍

ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇന്ത്യ. കപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ നിരാശപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ബംഗ്ലാദേശ് നായകന്‍ പറയുന്നത്

രേണുക വേണു| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (15:05 IST)

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ജീവന്‍മരണ പോരാട്ടമാണ് നാളെ ബംഗ്ലാദേശിനെതിരെ നടക്കാന്‍ പോകുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. കാരണം ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് സെമിയോട് കൂടുതല്‍ അടുക്കാന്‍ സാധിക്കും. എന്നാല്‍ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ അടക്കം ഇന്ത്യയെ പ്രതിരോധത്തിലാക്കിയ പാരമ്പര്യമുള്ളവരാണ് ബംഗ്ലാ കടുവകള്‍. ഇന്ത്യക്കെതിരായ മത്സരത്തിന് ഇത്തവണ തങ്ങള്‍ ഇറങ്ങുന്നത് രണ്ടും കല്‍പ്പിച്ച് തന്നെയാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പറയുന്നു.

ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇന്ത്യ. കപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ നിരാശപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ബംഗ്ലാദേശ് നായകന്‍ പറയുന്നത്.

' ഇന്ത്യ ഈ ലോകകപ്പിലെ ഫേവറിറ്റ് ടീമുകളില്‍ ഒന്നാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ വന്നിരിക്കുന്നത് ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെയാണ്. ഞങ്ങള്‍ ഫേവറിറ്റുകള്‍ അല്ല. ലോകകപ്പ് നേടാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ സാഹചര്യം നിങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ ഇന്ത്യക്കെതിരെ ജയിക്കുകയാണെങ്കില്‍ അത് അവരെ നിരാശരാക്കും. ഞങ്ങള്‍ വളരെ മികച്ച ക്രിക്കറ്റ് കളിക്കും, അവരെ നിരാശരാക്കാന്‍,' ഷാക്കിബ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :