മഴയെത്ത് ഇന്ത്യന്‍ വിജയം

ബംഗ്ലാദേശ് , ഇന്ത്യ , മിര്‍പുര്
മിര്‍പുര്| jibin| Last Modified വെള്ളി, 20 ജൂണ്‍ 2014 (12:37 IST)
ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് പരമ്പര 2-0ന് സ്വന്തമാക്കി. മൂന്നു കളികളുള്ള പരമ്പരയില്‍ ആദ്യ രണ്ടു കളികളും ഇന്ത്യ നേടിയിരുന്നു. മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 34.2 ഓവറില്‍ ഒമ്പതിന് 119 എന്ന നിലയില്‍ ഉഴറവേ, പെയ്ത മഴ പിന്നീട് ശമിച്ചില്ല. പിന്നീട് കളി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നെങ്കിലും (105 റണ്‍സ്) ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റ്യൂവര്‍ട്ട് ബിന്നിയുടെയും നാല് വിക്കറ്റെടുത്ത മോഹിത് ശര്‍മയുടെയും ബൌളിങ് മികവില്‍ എതിരാളികളെ 58 റണ്‍സിന് പുറത്താക്കി 47 റണ്‍സിന്റെ വിജയവും പരമ്പരയും കൈക്കലാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :