ടി20യിൽ അതിവേഗത്തിൽ 9000 റൺസ്, ക്രിസ് ഗെയിലിൻ്റെ റെക്കോർഡ് മറികടന്ന് ബാബർ അസം

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (15:33 IST)
പാകിസ്ഥാൻ സൂപ്പർ ലീഗിലെ മിന്നുന്ന പ്രകടനത്തോടെ ക്രിക്കറ്റിൽ അതിവേഗം 9000 റൺസ് നേടിയ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി പാക് നായകൻ ബാബർ അസം. ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള മത്സരത്തിൽ പെഷവാർ സാൽമിക്ക് വേണ്ടി 39 പന്തിൽ 64 റൺസാണ് താരം നേടിയത്. ഇതോടെ 245 ഇന്നിങ്ങ്സിൽ നിന്നും താരം 9000 ടി20 റൺസുകൾ പിന്നിട്ടു.

249 ഇന്നിങ്ങ്സിൽ നിന്നും 9000 റൺസ് നേടിയിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിൻ്റെ റെക്കോർഡാണ് താരം തകർത്തത്. 271 ഇന്നിങ്ങ്സിൽ നിന്നും 9000 റൺസ് നേടിയ ഇന്ത്യയുടെ വിരാട് കോലിയാണ് പട്ടികയിൽ മൂന്നാമത്. 273 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാർണറാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 2019ന് ശേഷം ടി20 ക്രിക്കറ്റിൽ 9 സെഞ്ചുറികളാണ് ബാബർ സ്വന്തമാക്കിയത്. മറ്റ് ബാറ്റർമാർക്ക് ആർക്കും തന്നെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 6 ടി20 സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ മാത്രമാണ് ബാബറിന് പിന്നിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :