ചൂട് വില്ലനായി; ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് !

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (16:01 IST)

ലോകകപ്പ് സെമി ഫൈനല്‍ നടക്കുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കനത്ത ചൂട് താരങ്ങള്‍ക്ക് ഭീഷണിയാകുന്നു. കനത്ത ചൂടും പേശീവലിവും കാരണം ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കൂടാരം കയറി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. പേശീവലിവിനെ തുടര്‍ന്ന് നടക്കാന്‍ പോലും താരത്തിനു കഴിഞ്ഞിരുന്നില്ല.

65 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 79 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ഗില്‍ കളം വിട്ടത്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നേരത്തെ വാങ്കഡെയില്‍ നടന്ന ഓസ്‌ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലും പേശീവലിവിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :